ജനമനസ്സറിഞ്ഞ്‌ തീരസദസ്‌

കാസർകോട് മണ്ഡലം തീരസദസ്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു


 കാസർകോട്‌ തീരദേശത്തെ ജനതയുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ട്‌ തീരസദസുകൾക്ക്‌ ജില്ലയിൽ സമാപനം. തീരദേശത്തെ കേൾക്കാനും ചേർത്തുപിടിക്കാനും ഒപ്പമുണ്ടെന്ന്‌ ഉറപ്പുനൽകിയ   കാസർകോട്‌, മഞ്ചേശ്വരം മണ്ഡലം  സദസുകൾ മന്ത്രി സജിചെറിയാൻ   ഉദ്‌ഘാടനം ചെയ്‌തു.  കാസർകോട് മുൻസിപ്പൽ  കോൺഫറൻസ് ഹാളിൽ  മന്ത്രി ജനപ്രതിനികളും  ആചാരസ്ഥാനികരും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി.    ജില്ലയിൽ റീ സർവെയിൽ ഉൾപ്പെടാത്ത തീരമേഖലയിലെ പ്രദേശങ്ങളിൽ മൂന്ന് മാസത്തിനകം  കലക്ടറുടെ നേതൃത്വ  ത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി സർവേ പൂർത്തീകരിക്കും. ബീരന്ത്ബയലിൽ സ്ഥാപിച്ചിട്ടുള്ള 105 സുനാമി വീടുകളിൽ 86 വീടുകളിൽ മാത്രമാണ് താമസമുള്ളതെന്നും  വാസയോഗ്യമല്ലാത്തതിനാൽ ആളുകൾ വിട്ടുപോവുകയാണെന്നും കൗൺസിലർ അറിയിച്ചതിനെതുടർന്ന്  കലക്ടറുടെ നേതൃത്വത്തിൽ നേരിട്ട് വീടുകൾ സന്ദർശിക്കാനും നടപടിയെടുക്കാനും മന്ത്രി നിർദേശംനൽകി. തളങ്കര ബോട്ട്‌ ലാൻഡിങ്‌ സെന്റർ നവീകരിക്കും.  കസബ കടപ്പുറത്തെ കടൽ ഭിത്തി വിഷയത്തിൽ ഉചിതമായ ഇടപെടലുണ്ടാവും.  നഗരത്തിലെ മത്സ്യ മാർക്കറ്റ് നവീകരിക്കാനുള്ള നടപടികൾക്ക് കാസർകോട് നഗരസഭ നേതൃത്വം നൽകണമെന്ന് മന്ത്രി നിർദേശിച്ചു.  188 അപേക്ഷകളാണ് കാസർകോട്  മണ്ഡലത്തിൽ നിന്നും ലഭിച്ചത്.  എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. മാവേലിക്കര എംഎൽഎ എം എസ്‌   അരുൺ കുമാർ മുഖ്യാഥിതിയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി , കലക്ടർ കെ  ഇമ്പശേഖർ, ഫിഷറീസ്  അഡീഷണൽ ഡയറക്ടർ എൻ എസ് ശ്രീലു,  ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ, മത്സ്യഫെഡ് ചെയർമാൻ ടി  മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ,  മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു)ജില്ലാ സെക്രട്ടറി വി വി രമേശൻ, നഗരസഭാ വൈസ് ചെയർമാൻ ഷംസീദാ ഫിറോസ്,  ഫിഷറീസ് ജോ.ഡയറക്ടർ സതീഷ് എന്നിവർ സംസാരിച്ചു.      Read on deshabhimani.com

Related News