തൊഴിലുറപ്പ്‌ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

ചെറുവത്തൂർ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ ഇന്ധന, പാചകവില വർധനവിലും  തൊഴിലുറപ്പ് മേഖലയോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.   നീലേശ്വരം ഏരിയാകമ്മിറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക്  നത്തിയ സമരം സംസ്ഥാനക്കമറ്റിയംഗം എം രാജൻ ഉദ്ഘാടനം ചെയ്തു. പി പി ലീല അധ്യക്ഷയായി. എം വി വാസന്തി, പി എം സന്ധ്യ, എ വി ശ്രീജ, ഒ കുഞ്ഞികൃഷ്ണൻ, വി കുഞ്ഞിരാമൻ, സുധാകരൻ ചാത്തമത്ത് എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു. കോൺവന്റ് ജങ്‌ഷൻ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. ചെർക്കള പോസ്‌റ്റോഫീസിന്‌ മുന്നിൽ കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. എ ബേബി അധ്യക്ഷയായി. സി വി കൃഷ്‌ണൻ സംസാരിച്ചു. പൈക്കം ഭാസ്‌കരൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂർ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. പി എ രാജൻ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ സുധാകരൻ, കയനി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ എന്നിവർ സംസാരിച്ചു. പി പത്‌മിനി സ്വാഗതം പറഞ്ഞു. പനത്തടി ഏരിയാകമ്മിറ്റി കോടോം–- ബേളൂർ പഞ്ചായത്തിന് മുന്നിൽ നടത്തിയ സമരം കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി എം സി മാധവൻ ഉദ്ഘാടനം ചെയ്തു. എം നിർമല അധ്യക്ഷയായി. കെ വി കേളു, എച്ച് നാഗേഷ്, പി എൽ ഉഷ, ഉഷരാജു എന്നിവർ സംസാരിച്ചു. മധു കോളിയാർ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി പിലിക്കോട് പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. എ വി രമണി അധ്യക്ഷയായി. കെ പ്രഭാകരൻ, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. മുന്നാട് പോസ്റ്റോഫീസിന് മുന്നിൽ സിപിഐ എം ഏരിയാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. പി ദിവാകരൻ അധ്യക്ഷനായി. സി രാമചന്ദ്രൻ, എച്ച് ശാന്ത, ഇ രാഘവൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഇ മോഹനൻ സ്വാഗതം പറഞ്ഞു.  ഉദുമയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുമതി ഉദ്‌ഘാടനം ചെയ്‌തു. വിനോദ്‌ പനയാൽ അധ്യക്ഷനായി. എം കെ വിജയൻ, എ ബാലകൃഷ്‌ണൻ, ടി ജാനകി എന്നിവർ സംസാരിച്ചു.എൻ കാഞ്ഞങ്ങാട്‌ പോസ്‌റ്റോഫീസിന്‌ മുന്നിൽ ജില്ലാസെക്രട്ടറി ടി എം എ കരീം ഉദ്‌ഘാടനംചെയ്‌തു. പി കൃഷ്‌ണൻ അധ്യക്ഷനായി. എം വി നാരായണൻ, പി കെ കണ്ണൻ, സേതു, സാവിത്രി എന്നിവർ സംസാരിച്ചു. ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ഇരിയണ്ണി പോസ്‌റ്റോഫീസിന്‌ മുന്നിൽ പികെഎസ്‌ ജില്ലാസെക്രട്ടറി ബി എം പ്രദീപ്‌ ഉദ്‌ഘാടനംചെയ്‌തു. സി നാരായണിക്കുട്ടി അധ്യക്ഷയായി. ബി രവീന്ദ്രൻ, ബാലകൃഷ്‌ണൻ, ശോഭ എന്നിവർ സംസാരിച്ചു. സത്യവതി സ്വാഗതം പറഞ്ഞു. കമ്പല്ലൂരിൽ കെ വി ദാമോദരൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസീതാ രാജൻ അധ്യക്ഷയായി. കെ പി നാരായണൻ, ജോൺ ബ്രിട്ടോ, കെ പി ലക്ഷ്‌മി, കെ വി രവി എന്നിവർ സംസാരിച്ചു. പി പി രവി സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News