കിംസ്‌– സൺറൈസ്‌ ആശുപത്രിക്ക്‌ 
മുന്നിൽ ജീവനക്കാരുടെ ധർണ

അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ അശ്വിനി നഗറിലെ കിംസ്‌–- സൺറൈസ്‌ ആശുപത്രിക്ക്‌ മുന്നിൽ കാസർകോട്‌ ഡിസ്‌ട്രിക്ട്‌ പ്രൈവറ്റ്‌ 
ഹോസ്‌പിറ്റൽ ആൻഡ്‌ ഫാർമസി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നടത്തിയ ധർണ ജില്ലാപ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്‌ ജീവനക്കാർക്ക്‌ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ അശ്വിനി നഗറിലെ കിംസ്‌–- സൺറൈസ്‌ ആശുപത്രിക്ക്‌ മുന്നിൽ കാസർകോട്‌ ഡിസ്‌ട്രിക്ട്‌ പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ ഫാർമസി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാപ്രസിഡന്റ്‌ എ മാധവൻ ഉദ്‌ഘാടനംചെയ്‌തു. കെ കമലാക്ഷൻ, എസ്‌ വിവേകാനന്ദ്‌, കെ ഗംഗാധരൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നാലുവർഷമായി തടഞ്ഞുവച്ച വാർഷിക ഇൻക്രിമെന്റ്‌ നൽകുക, അർഹമായ ശമ്പളം നൽകുക, ക്ഷാമബത്ത കൃത്യമായി നൽകുക, 240 ദിവസം ജോലിയെടുത്ത ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആനുകൂല്യങ്ങൾ നൽകാതിരിക്കാനുള്ള ഉദ്ദേശത്തോടെ വർഷംതോറും ജീവനക്കാരെ പിരിച്ചുവിട്ട്‌ പുതിയവരെ എടുക്കുന്നത്‌ അവസാനിപ്പിക്കുക, ദിവസവേതനക്കാർക്കും ആഴ്‌ചയിലുള്ള അവധി അനുവദിക്കുക, ആശുപത്രി ഡ്രസ്‌ കോഡ്‌ പ്രകാരമുള്ള യൂണിഫോം മാനേജ്‌മെന്റ്‌ സൗജന്യമായി നൽകുക, പിഎഫ്‌, ഇഎസ്‌ഐ പ്രീമിയം സർക്കാർ നിർദേശിക്കുന്നത്‌ പ്രകാരം അടക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ നടത്തിയത്‌.   Read on deshabhimani.com

Related News