പരീക്ഷാ ഹാളിൽനിന്ന് 
കതിർമണ്ഡപത്തിലേക്ക്‌

വിവാഹ വേഷത്തിൽ പരീക്ഷയെഴുതുന്ന ദീക്ഷ


കാസർകോട്‌ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം ക്ഷേത്രത്തിൽ വിവാഹത്തിനുള്ള ഒരുക്കത്തിൽ. വധുവാകട്ടെ പരീക്ഷയെഴുതാൻ കോളേജിലും.  അടുക്കത്ത്‌ബയലിലെ ദീപക്‌ റാവു–- ശുഭ ദമ്പതികളുടെ മകൾ ദീക്ഷയുടെ വിവാഹം ബുധനാഴ്‌ച പകൽ 12.28ന്‌ കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ റോഡിലെ വരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തിൽ നടത്താനാണ്‌ തീരുമാനിച്ചത്‌. പരീക്ഷയാകട്ടെ രാവിലെ പത്തുമുതൽ ഒന്നുവരെയും. പരീക്ഷ കഴിഞ്ഞ ശേഷം കതിർമണ്ഡപത്തിലെത്താനാണ്‌ ബേള സെന്റ്‌മേരീസ്‌ കോളേജിലെ അവസാനവർഷ എം കോം വിദ്യാർഥിയായ ദീക്ഷ തീരുമാനിച്ചത്‌.  രാവിലെതന്നെ മണവാട്ടിയായി അണിഞ്ഞൊരുങ്ങി പരീക്ഷാ ഹാളിലെത്തിയ ദീക്ഷ 11.30ന്‌ ഇറങ്ങി മുഹൂർത്തത്തിന്‌ മുമ്പായി കതിർമണ്ഡപത്തിലെത്തി. കാഞ്ഞങ്ങാട്‌ ഏഴാംമൈലിലെ പുണൂർ  ഹൗസിൽ ദീപക്കാണ്‌ വരൻ. Read on deshabhimani.com

Related News