പബ്ലിക് സർവന്റ്‌സ്‌ ഷോപ്പ്‌ തുറന്നു

കാസർകോട് പബ്ലിക് സർവന്റ്‌ സഹകരണ സംഘത്തിന്റെ ന്യായവില വിപണന കേന്ദ്രം നായന്മാർമൂലയിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു


 കാസർകോട് കാസർകോട് പബ്ലിക് സർവന്റ്‌സ്‌ സഹകരണ സംഘത്തിന്റെ  പ്ലംബിങ്, വയറിങ്‌, ഇലക്ട്രിക്കൽ സാമഗ്രികളുടെ ന്യായ വില വിപണന കേന്ദ്രം നായന്മാർമൂലയിൽ  മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്  ഉദ്‌ഘാടനം ചെയ്തു.  ആദ്യവിൽപ്പന സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു.  എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യഷനായി.  മുൻ എം പി പി കരുണാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്‌ ഖാദർ ബദരിയ, സഹകരണസംഘം  രജിസ്ട്രാർമാരായ കെ ലസിത, വി ചന്ദ്രൻ, എ രവീന്ദ്ര, കെ എ മുഹമ്മദ് ഹനീഫ, ടിം എം എ കരീം, കെ ഭാനുപ്രകാശ്, ടി പ്രകാശൻ, പി വി ശരത്, എ സുധാകരൻ എന്നിവർ സംസാരിച്ചു.   രാഘവൻ ബെള്ളിപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ വി രമേശൻ സ്വാഗതവും എൻ കെ ലസിത നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News