ദുരിതകാലത്തെ സ്‌നേഹസമ്മാനം



ചെറുവത്തൂർ അനിൽ മാഷിന്റെ പേനത്തുമ്പിൽ  പിറക്കുന്നത് സ്നേഹിതരുടെ ചിത്രങ്ങൾ.  ഇത് സർവീസിൽ നിന്നും വിരമിക്കുന്ന 16 അധ്യാപകർക്കുള്ള സ്നേഹ സമ്മാനമാകും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോൾ സമയത്തെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഈ അധ്യാപകൻ. ചെറുവത്തൂർ ഉപജില്ലയിൽ ഇക്കുറി വിരമിക്കുന്ന പ്രധാനാധ്യാപകരുടെ എണ്ണം 16 ആണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും വിരമിക്കുന്നു.  ഇവർക്ക് ഓർമിക്കാൻ പാകത്തിൽ സ്നേഹപൂർവം എന്തെങ്കിലും കൈമാറണമെന്ന ചിന്തയിലായിരുന്നു ഇടയിലിടക്കാട് എഎൽ പി സ്കൂൾ പ്രധാനാധ്യാപകനായ എ അനിൽകുമാർ. നല്ലൊരു ചിത്രകാരനായ അനിൽ മാഷ് സ്കൂൾ ചുമരിൽ അത് അയാളപ്പെടുത്തിയിട്ടുണ്ട്. പേന കൊണ്ട് ആളുകളുടെ രേഖാചിത്രം വരയ്ക്കുന്നത്‌   ഇഷ്ട വിനോദവുമാക്കിയ അനിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം ഉൾപ്പെടെ ആറുപേരുടെ ചിത്രങ്ങൾ പൂർത്തിയാക്കി. 21 ദിവസങ്ങൾക്ക് ശേഷം വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകാൻ കഴിയുമെന്നും അന്ന് ചിത്രങ്ങൾ സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഭാര്യ അധ്യാപികയായ രേഖയും മക്കളായ അനുരയും അരുണയും അനിൽ മാഷിന് പൂർണ്ണ പിന്തുണ നൽകുന്നു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയായ ഇദ്ദേഹം കുണിയനിലാണ് താമസം. Read on deshabhimani.com

Related News