കുന്നുംകൈപാലം ചിറ്റാരിക്കാൽ 
റോഡിന്റെ തകരാർ പരിഹരിക്കും

കുന്നുംകൈപാലം മണ്ഡപം ചിറ്റാരിക്കാൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഭീമനടി പിഡബ്ല്യുഡി ഓഫീസിൽ 
എം രാജഗോപാലൻ എംഎൽഎ വിളിച്ച് ചേർത്ത യോഗം


ഭീമനടി കുന്നുംകൈ പാലം മണ്ഡപം ചിറ്റാരിക്കാൽ റോഡിന്റെ അപാകം പരിഹരിച്ചു നിർമാണം  പൂർത്തിയാക്കാൻ തീരുമാനം. എം രാജഗോപാലൻ എംഎൽഎ ഭീമനടി പിഡബ്ല്യുഡി ഓഫീസിൽ വിളിച്ച പൊതുമരാമത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.  കുന്നുംകൈ ടൗണിനോട് ചേർന്ന ഭാഗത്ത് റോഡ്‌ പൂർണമായും ടാർ ചെയ്ത് സൗകര്യം ഒരുക്കും. എസ്റ്റിമേറ്റിലുള്ള സ്ഥലങ്ങളിലെല്ലാം ഓട നിർമിക്കാനും  തീരുമാനിച്ചു. ആറ് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിക്കുന്ന റോഡിൽ ആവശ്യമായിടത്ത് ഓടയോ പാർശ്വഭിത്തികളോ നിർമിച്ചിട്ടില്ല. കുന്നുംകൈ പാലത്തിന് സമീപം വർഷങ്ങൾക്കു മുമ്പ് സർക്കാർ പൊന്നിൻവിലക്ക്‌ ഏറ്റെടുത്ത ഭൂമി അതേ വ്യക്തികൾ കൈയേറി. ഇക്കാര്യം ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. എസ്‌റ്റിമേറ്റ്‌ ലംഘിച്ച റോഡുപണി നാട്ടുകാർ തടയുകയും ചെയ്തു. അടിയന്തിര നടപടി ആവശ്യപ്പെട്ട് സിപിഐ  എം കുന്നുംകൈ ലോക്കൽ കമ്മിറ്റി ഭീമനടി പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും നടത്തി. ഈ സാഹചര്യത്തിലാണ് എംഎൽഎ യോഗം വിളിച്ചത്. പിഡബ്ലുഡി എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ്കുമാർ, അസി. എൻജിനീയർ സി രഞ്ജിനി, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ, വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, പഞ്ചായത്തംഗം ഇ ടി ജോസ്, സിപിഐ എം ലോക്കൽ സെക്രട്ടറി യു കരുണാകരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News