കോട്ടിക്കുളം റെയിൽവേ മേൽപാലം 
യാഥാർഥ്യമാക്കണം

പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ ഗേറ്റ്‌ അടച്ചപ്പോഴുള്ള ഗതാഗതക്കുരുക്ക്‌


ഉദുമ കോട്ടിക്കുളം റെയിൽവേ മേൽപാലത്തിനായുള്ള കാത്തിരിപ്പ്‌ നീളുന്നു. റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ക്രോസുള്ള സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം. റെയിൽവേ മുന്നോട്ടുവച്ച എല്ലാ തീരുമാനങ്ങളും സംസ്ഥാന സർക്കാർ  അംഗീകരിച്ചിട്ടും ടെൻഡറിലേക്ക്‌ ഇതുവരെ നീങ്ങിയിട്ടില്ല.  കെഎസ്‌ടിപി പാതയിൽ നിന്ന്‌ ദേശീയപാതയിലേക്ക്‌ എളുപ്പത്തിൽ എത്താൻ സാധിക്കുന്ന  റെയിൽവേ ഗേറ്റ്‌ അടച്ചാൽ ഗതാഗതക്കുരുക്ക് പാലക്കുന്ന്‌ ടൗൺ വരെ നീളും. കോട്ടിക്കുളം മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാൻ  വ്യാഴം  വൈകിട്ട്‌ നാലിന്‌ ഉദുമ പഞ്ചായത്ത്‌ ഓഫീസിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌. കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയടക്കം അതിൽ  പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.  സംസ്ഥാന സർക്കാർ 23 കോടിയോളം രൂപ രണ്ട്‌ ഘട്ടങ്ങളിലായി മേൽപാലത്തിന്‌ നീക്കിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിയും പൂർത്തീകരിച്ചു. എന്നിട്ടും റെയിൽവേ പുറം തിരിഞ്ഞു നിൽക്കുകയാണ്‌. Read on deshabhimani.com

Related News