ഹൊസ്‌ദുർഗ്‌ തുറമുഖമടക്കം 8 പദ്ധതിക്ക്‌ അനുമതി



കാസർകോട്  ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തിയ വിവിധ പദ്ധതികൾക്ക് സാങ്കേതികാനുമതിയായി. കലക്ടർ ഭണ്ഡാരി സ്വാഗത് രവീർചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന  ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ്  അംഗീകാരം നൽകിയത്. പദ്ധതികൾ  ഉടൻ ടെൻഡർ ചെയ്യുമെന്ന്‌ വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു. പദ്ധതികൾ: ഹൊസ്‌ദുർഗ്‌ മീൻതുറമുഖം:  1.58 കോടി കാസർകോട് സ്‌പോർട്‌സ് കോംപ്ലക്‌സ്: 3.96 കോടി ആയംകടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്: 3.56 കോടി വലിയപറമ്പ എഫ്എച്ച്സി: 1.58 കോടി മംഗൽപ്പാടി സ്വർണഗിരി കുബനൂർ വിസിബി കം ബ്രിഡ്ജ്: 1.36 കോടി  മൊഗ്രാൽപുത്തൂർ കോകുഞ്ചെ അണക്കെട്ട്‌:  2.34 കോടി ബദിയഡുക്ക ഉറുമിത്തോട്  നെടുഗാള വാട്ടർഷെഡ്: 49.34 ലക്ഷം എൻമകജെ പാത്തടുക്ക വിസിബി: 1.09 കോടി   Read on deshabhimani.com

Related News