എൻ എൻ പിള്ള സ്മാരക 
നാടകമത്സരം സമാപിച്ചു

എൻ എൻ പിള്ള നാടക മത്സരത്തിന്റെ സമാപനം നടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.


തൃക്കരിപ്പൂർ കോറസ് മാണിയാട്ടിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഒമ്പതാമത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന്  സമാപനമായി. മാണിയാട്ടിന്റെ 11 രാത്രികൾ കലാവിരുന്നൊരുക്കിയ സമാപനവും കെങ്കേമമായി. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. രാജ് മോഹൻ നാടകജേതാക്കളെ പരിചയപ്പെടുത്തി. സിനിമാതാരം സന്തോഷ് കീഴാറ്റൂർ, വിജയരാഘൻ എന്നിവർ മുഖ്യാതിഥിയായി. പി കരുണാകരൻ,  കെ സി സോമൻ നമ്പ്യാർ, കെ വി വിജയകുമാർ, വിഷ്ണുമോഹൻ, വെൺകുളം ജയകുമാർ എന്നിവർ സംസാരിച്ചു. ടി വി നന്ദകുമാർ സ്വാഗതവും ടി വി ബാലൻ നന്ദിയും പറഞ്ഞു. സമാപനത്തിൽ  കോറസ് കലാ സമിതിയുടെ കലാപങ്ങൾക്കപ്പുറം പ്രദർശന നാടകം അരങ്ങേറി. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം രതീഷ് സംഘമിത്രയ്ക്ക് കൈമാറി.  മാണിയാട്ട് കണ്ട ഏറ്റവും വലിയ ജനകൂട്ടമാണ് ഇത്തവണ നാടക മത്സരത്തിലെത്തിച്ചേർന്നത്. സമാപനത്തിൽ കാണികളായെത്തിയവർക്ക് സൗഹൃദസദ്യയും സംഘാടകർ ഒരുക്കി.  രണ്ട് നക്ഷത്രങ്ങൾ മികച്ച നാടകം തൃക്കരിപ്പൂർ മാണിയാട്ട് കോറസ് കലാ സമിതി സംഘടിപ്പിച്ച എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ വള്ളുവനാട് ബ്രഹ്മയുടെ 'രണ്ട് നക്ഷത്രങ്ങൾ' മികച്ച നാടകമായി തെരഞ്ഞെടുത്തു. കൊല്ലം അസീസിയുടെ  ജലമാണ് മികച്ച രണ്ടാമത്തെ നാടകം. മികച്ച നടനായി ബിജു ദയാനന്ദൻ (രണ്ട് നക്ഷത്രങ്ങൾ), നടിയായി മുംതാസ് (ലക്ഷ്യം) എന്നിവരെയും തെരഞ്ഞെടുത്തു.   രാജീവൻ മമ്മിളി (ബാലരമ, നത്ത് മാത്താൻ ഒന്നാം സാക്ഷി ) യാണ്‌ മികച്ച സംവിധായകൻ. രചന: പ്രതീപ് കാവുന്തറ (ബാലരമ), സഹ നടൻ: കലവൂർ ശ്രീലൻ (നത്ത് മാത്താൻ ഒന്നാം സാക്ഷി ), സഹനടി: ജയശ്രീ മധുക്കുട്ടൻ (ബാലരമ), സംഗീതം: അനിൽ മാള (ലക്ഷ്യം), ദീപനിയന്ത്രണം: ഷണ്മുഖൻ (ലക്ഷ്യം), രംഗപടം: വിജയൻ കടമ്പേരി (ലക്ഷ്യം), ഹാസ്യ നടൻ: അതിരുങ്കൽ സുഭാഷ് (സമം അമ്പലപുഴ സാരഥി ), ജനപ്രീയ നാടകം: നത്ത് മാത്താൻ ഒന്നാം സാക്ഷി.   Read on deshabhimani.com

Related News