മലയോരത്തെ ഇളക്കിമറിച്ച്‌ ലോങ്‌മാർച്ച്‌

റബർ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷകസംഘം സംഘടിപ്പിച്ച ലോങ്‌മാർച്ചുകൾ മാലക്കല്ലിൽ സംഗമിച്ചപ്പോൾ


മാലക്കല്ല്‌ റബർ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷകസംഘം 26ന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്‌ മുന്നോടിയായി മലയോര റബർ മേഖലയിൽ പര്യടനം നടത്തിയ ലോങ്‌മാർച്ചുകൾ സമാപിച്ചു. മാലക്കല്ലിൽ നടന്ന സമാപന യോഗം എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.   റബറിന്‌ 300 രൂപ പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കുക, റബർ കാർഷിക വിളയല്ലെന്ന നീതിആയോഗ്‌ തീരുമാനം പുനഃപരിശോധിക്കുക, റബർ ആസ്ഥാനവും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ നിലനിർത്തുക, ആവർത്തന കൃഷിക്കുള്ള സഹായം നിർത്തിയത്‌ പുനഃപരിശോധിക്കുക, ഇറക്കുമതിനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌  രാജ്‌ഭവനിലേക്ക്‌ 26ന്‌ മാർച്ച്‌.  കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ലീഡറും ട്രഷറർ പി ആർ ചാക്കോ മാനേജറുമായ തെക്കൻ മേഖലാ ലോങ് മാർച്ച്  ബുധൻ രാവിലെ കല്ലഞ്ചിറയിൽ നിന്നും പര്യടനം തുടങ്ങി.  ബളാൽ, കോട്ടക്കുന്ന്, കള്ളാർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മാലക്കല്ലിലെത്തിയത്. കല്ലംചിറയിൽ കെ ഡി മോഹനൻ അധ്യക്ഷനായി. പി നസീർ സ്വാഗതം പറഞ്ഞു. ബളാലിൽ പി ദാമോദരൻ  അധ്യക്ഷനായി. കെ സി സാബു സ്വാഗതം പറഞ്ഞു.  കള്ളാറിൽ ജോഷി ജോർജ്‌ അധ്യക്ഷനായി. ജോസ് ജോൺ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി ജനാർദ്ദനൻ, പി ആർ ചാക്കോ, ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.  കെ ആർ ജയാനന്ദ ലീഡറും സി പ്രഭാകരൻ മാനേജറുമായ വടക്കൻ മേഖലാ ലോങ് മാർച്ച് വ്യാഴാഴ്ച ബന്തടുക്കയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. മാനടുക്കം, പാടി, കോളിച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മാലക്കല്ലിലെത്തിത്. ബന്തടുക്കയിൽ പി കുമാരൻ അധ്യക്ഷനായി. എം എ കരീം  സ്വാഗതം പറഞ്ഞു. കോളിച്ചാലിൽ കെ പി സുരേഷ് അധ്യക്ഷനായി. പി എം കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ ആർ ജയാനന്ദ, സി പ്രഭാകരൻ, കെ കുഞ്ഞിരാമൻ, ടി കോരൻ, കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാലക്കല്ലിലെ സമാപന യോഗത്തിൽ നൂറുകണക്കിന് റബർ കർഷകരും പങ്കെടുത്തു. മുൻ മന്ത്രി എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, സി പ്രഭാകരൻ, കെ ആർ ജയാനന്ദ, കെ കുഞ്ഞിരാമൻ, പി ആർ ചാക്കോ, എം വി കൃഷ്ണൻ, സി ബാലൻ, ടി കോരൻ, കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.     Read on deshabhimani.com

Related News