പ്രൊഫഷണലുകളേ വരൂ; കൂടിയിരിക്കാം



കാസർകോട്‌ തൊഴിലും തൊഴിലിടവും കൂടുതൽ നവീകരിക്കുന്ന  പുതിയ കാലത്ത് യൂത്ത് - പ്രൊഫഷണൽ ഗ്രാമസഭ സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്.  28ന്‌ രാവിലെ 10ന്‌  വിദ്യാനഗറിലെ അസാപ് സ്‌കിൽ പാർക്കിൽ ചേരുന്ന യൂത്ത് - പ്രൊഫഷണൽ ഗ്രാമസഭ മുൻ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യും.  ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും കാലത്ത്‌, ടെക്കികൾ അടക്കമുള്ള പ്രൊഫഷണലുകൾക്ക്‌ എന്താണ്‌ പറയാനുള്ളതെന്ന്‌ ഗ്രാമസഭയിൽ കേൾക്കും. ഡോക്ടർമാർ,  എൻജിനീയർമാർ, അഭിഭാഷകർ, മാധ്യമ പ്രവർത്തകർ, മാനേജുമെന്റ്, - അഡ്മിനിസ്ട്രഷൻ രംഗത്ത് തൊഴിലെടുക്കുന്നവർ തുടങ്ങിയവർക്കെല്ലാം  ഗ്രാമസഭയിൽ അഭിപ്രായം പങ്കിടാം.    ജില്ലയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ  ഭാഗമായാണ്‌ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയൊരു പ്രത്യേക ഗ്രാമസഭ വിളിക്കുന്നതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.    26നകം രജിസ്‌റ്റർ ചെയ്യണം ജില്ലയിലെ യുവജന, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, യൂത്ത് കോഡിനേറ്റർ, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർമാർ, നെഹ്റു യുവകേന്ദ്രം ഓഫീസർ, വ്യവസായ വകുപ്പ് ഇന്റേൺസ്, എംപ്ലോയിമെന്റ് ഓഫീസർ, കുടുംബശ്രീ എഡിഎംസി, ഡിപിഎമ്മുമാർ, അസാപ്, കെ ഡിസ്ക്, സ്റ്റാർട്ടപ്പ് കോഡിനേറ്റർമ്മാർ, യുവ സംരഭകർ, ഫോക്‌ലോർ, സംസ്ഥാന സർക്കാർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ചവർ, വ്യാപാര വ്യവസായ രംഗത്തെ യുവജന -സംഘടന പ്രതിനിധികൾ, കാസർകോടിനൊരിടം കൂട്ടായ്മ പ്രതിനിധികൾ, സൈക്കിൾ പെഡലേഴ്സ് പ്രതിനിധികൾ, കലാ കായിക സംസ്കാരിക രംഗത്തെ യുവ പ്രതിഭകൾ, യുവ അധ്യാപക ഗവേഷക പ്രതിനിധികൾ, വർക്ക് അറ്റ് ഹോം ജോലി ചെയ്യുന്നവർ, യുവ കർഷകർ, യുവ പാചക വിദഗ്ദർ, യൂട്യൂബ് വ്ലോഗർമാർ, ജിം - ഫിറ്റ്നസ് രംഗത്തുള്ളവർ, ടൂറിസം യുവ സംരംഭകർ, കായിക സംഘടനാ പ്രതിനിധികൾ, യുവ മാധ്യമ പ്രവർത്തകർ,  യുവ പ്രവാസികൾ എന്നിവർക്ക്‌ പങ്കെടുക്കാം.  26നകം ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. Read on deshabhimani.com

Related News