ഖാദിസമരം തുടരുന്നു



മാവുങ്കാൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം ആറാം ദിവസത്തേക്ക്‌ കടന്നു.  കൂലികുടിശിക ഉടൻ നൽകുക, നിയമാനുസൃത മിനിമം കൂലി എല്ലാ മാസവും സമയത്ത്‌ ലഭ്യമാക്കുക, തൊഴിൽ സ്തംഭനം ഒഴിവാക്കുക, തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ മാവുങ്കാലിലെ തൊഴിൽ സ്ഥാപനത്തിനുമുന്നിലാണ്‌ അനിശ്‌ചിതകാല സത്യാഗ്രഹം നടത്തുന്നത്‌. അഞ്ചാം ദിവസം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി വി പ്രസന്നകുമാരി ഉദ്‌ഘാടനം ചെയ്‌തു. കെ ചന്ദ്രിക അധ്യക്ഷയായി. കെ വി രാഗിണി, ഉണ്ണി നായർ, തെരുവത്ത് നാരായണൻ, സുനു ഗംഗാധരൻ, വി വി രാജൻ, എം മാധവൻ, ഒ വി രവീന്ദ്രൻ, എം എം ചന്ദ്രിക, എ നിഷ എന്നിവർ സംസാരിച്ചു.  സി നിഷ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News