സ്‌കൂളടക്കും മുമ്പേ ഇതാ പുസ്‌തകം

കാസർകോട് ഗവ. ഹൈസ്‌കൂൾ ജില്ലാ ഹബിൽ എത്തിയ പാഠപുസ്തങ്ങൾ. 27 മുതൽ സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ കൈമാറും


 കാസർകോട്‌ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വേനലവധിക്ക്  മുമ്പേ എത്തി. 3,90,281  പുസ്തകമാണ്  കാസർകോട് ഗവ. ഹൈസ്‌കൂൾ ജില്ലാ ഹബ്ബിൽ എത്തിയത്.   ഒമ്പത്, പത്ത് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ് , കന്നഡ മീഡിയത്തിലെ മുഴുവൻ പുസ്തകങ്ങളും ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ ചില പാഠ പുസ്തകങ്ങളും എത്തിയിട്ടുണ്ട്. കാസർകോട് ഗവ. ഹൈസ്‌കൂൾ ജില്ലാ ഹബ്ബിൽ ഇനിയും പുസ്തകം ഇറക്കാൻ സ്ഥലം ഇല്ലാത്തതിനാൽ അധിക മുറികൾ ആവശ്യമാണ്. നിലവിൽ വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ  പരീക്ഷ കഴിഞ്ഞാലുടൻ ഇറക്കും.  592 സ്‌കൂളുകൾക്കായി 137 സൊസൈറ്റികളാണ് ജില്ലയിലുള്ളത്‌. ചിറ്റാരിക്കാൽ, കാസർകോട് ഭാഗത്തുള്ള പുസ്തകങ്ങളുടെ തരംതിരിക്കൽ  കഴിഞ്ഞു. പാഠപുസ്‌ക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 27ന് കാസർകോട് ഗവ. ഹൈസ്‌കൂളിൽ നടക്കും.  കുടുംബശ്രീ ജില്ലാ മിഷനാണ്‌ പുസ്തകം വിതരണം ചെയ്യുന്നത്. ഒരു സൊസൈറ്റികളുടെ പരിധിയിൽ അഞ്ച്‌ സ്‌കൂളുണ്ടാകും.  .   Read on deshabhimani.com

Related News