കർഷക സമരത്തിന്‌ ഐക്യദാർഢ്യം സത്യഗ്രഹം 65–ാം ദിവസത്തിലേക്ക്‌

കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമരസമിതി കാസർകോട്‌ ഒപ്പുമര ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പി ബി നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമര സമിതി കാസർകോട്‌ ഒപ്പുമര ചുവട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 64 ദിവസം പിന്നിട്ടു. ബുധനാഴ്‌ച  പി ബി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. കെ ഭുജംഗഷെട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു, ജനാർദനൻ, കെ വി ശശി, കെ എം മുഹമ്മദ്‌, പി ബി അഗിത്തായ, രാജഗോപാലൻ, എസ്‌ അജയകുമാർ, ഗോപാലൻ, രാജൻ എന്നിവർ സംസാരിച്ചു. എ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News