ലഹരിക്കെതിരെ കൈകോർക്കാം

ലഹരിക്കെതിരെ സിഐടിയു ഉദുമ ഏരിയാകമ്മിറ്റി പാലക്കുന്നിൽ നടത്തിയ മനുഷ്യച്ചങ്ങല സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ മാനവരാശിയെ തകർക്കുന്ന മാരക ലഹരിക്കെതിരായ  പ്രചാരണത്തിന്റെ ഭാഗമായി  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. പൊതുയോഗവും സംഘടിപ്പിച്ചു. സിഐടിയു ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന്‌ തൊഴിലാളികൾ കണ്ണിചേർന്നു.  സിഐടിയു ഉദുമ ഏരിയാകമ്മിറ്റി പാലക്കുന്നിൽ നടത്തിയ  മനുഷ്യച്ചങ്ങല സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ രത്‌നാകരൻ അധ്യക്ഷനായി. കെ വി ഭാസ്കരൻ, -വി ആർ ഗംഗാധരൻ,  ടി പി അശോക് കുമാർ,  ടി വി രവീന്ദ്രൻ, എം വി ശ്രീധരൻ, രശ്മി എന്നിവർ സംസാരിച്ചു. ഇ മനോജ് കുമാർ  സ്വാഗതം പറഞ്ഞു.  സിഐടിയു നീലേശ്വരം ഏരിയാകമ്മിറ്റി നീലേശ്വരം ബസ് സ്റ്റാൻഡിൽ നടത്തിയ മനുഷ്യച്ചങ്ങല ജില്ലാസെക്രട്ടറി  കെ വി ജനാർദനൻ ഉദ്‌ഘാടനം  ചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷനായി. വെങ്ങാട്ട് ശശി, പി വിജയൻ, കെ രാഘവൻ, ഇ ചന്ദ്രമതി, കെ രഘു, ഇ കെ ചന്ദ്രൻ, ഒ വി രവീന്ദ്രൻ, കെ സുകുമാരൻ, വി ബാലകൃഷ്ണൻ, ഷോജ വിജയൻ എന്നിവർ സംസാരിച്ചു. കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു. കാസർകോട്‌ പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ്‌ പി മണിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം എ ആർ ധന്യവാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ നാരായണൻ അധ്യക്ഷനായി. പി ശിവപ്രസാദ്, കെ ഭാസ്‌കരൻ, പി ജാനകി, ടി വി വിനോദ്, വി സി മാധവൻ, ജി ശോഭലത എന്നിവർ സംസാരിച്ചു. പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. സിഐടിയു തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി കാലിക്കടവിൽ നടത്തിയ മനുഷ്യച്ചങ്ങല ജില്ലാസെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. പി എ റഹ്മാൻ അധ്യക്ഷനായി. ടി വി ഗോവിന്ദൻ, വി പി രാജീവൻ എന്നിവർ സംസാരിച്ചു. എം വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.    കാഞ്ഞങ്ങാട്‌ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്‌ഘാടനം ചെയ്‌തു. ടി കുട്യൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, ഡി വി അമ്പാടി, ടി കൃഷ്ണൻ, എം ആർ ദിനേശൻ എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു. കുറ്റിക്കോലിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌  ടി നാരായണൻ ഉദ്ഘാടനം ചെയ്തു. പി ഗോപിനാഥൻ അധ്യക്ഷനായി. സി ബാലകൃഷ്ണൻ ലഹരിമുക്ത പ്രതിജ്ഞ ചൊല്ലി. കർഷകസംഘം ജില്ലാ കമ്മറ്റിയംഗം എം അനന്തൻ, സിഐടിയു ജില്ലാ കമ്മറ്റിയംഗം കെ മോഹനൻ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ പ്രതിഷേധച്ചങ്ങല കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കയനി കുഞ്ഞിക്കണ്ണൻ, മാധവൻ മണിയറ, വി സുരേഷ്, രാമചന്ദ്രൻ, എം വി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. പനത്തടി ഏരിയാകമ്മിറ്റി ഒടയംചാലിൽ മനുഷ്യചങ്ങല തീർത്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം യു  തമ്പാൻ ഉദ്ഘാടനം  ചെയ്തു. ടി ബാബു അധ്യക്ഷനായി. പി ശാന്തകുമാരി, പി ദാമോദരൻ എന്നിവർ സംസാരിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ബോവിക്കാനം ടൗണിൽ ഏരിയാ പ്രസിഡന്റ് പി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ ജയൻ അധ്യക്ഷനായി. ഇ മോഹനൻ, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. സീതാംഗോളിയിൽ സിഐടിയു ജില്ലാസെക്രട്ടറി കെ രവീന്ദൻ ഉദ്‌ഘാടനം ചെയ്‌തു. വിട്ടൽ റൈ അധ്യക്ഷനായി. ഡി സുബ്ബണ്ണ ആൾവ, ബി ശോഭ, രാധാകൃഷ്ണൻ, നസറുദീൻ എന്നിവർ സംസാരിച്ചു. പി ഇബ്രാഹിം സ്വാഗതം പറഞ്ഞു. മഞ്ചേശ്വരത്ത്‌ ഗിരികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News