കോട്ടകൾ കണ്ട്‌, തൊഴിൽ തേടി

ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിച്ച പഠനയാത്രയിലെ വിദ്യാർഥികൾ 
കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരിക്കൊപ്പം


കാസർകോട്‌ ജില്ലയിലെ വിവിധ കോട്ടകളെ കണ്ടറിഞ്ഞും ചരിത്രസ്മാരകങ്ങളെ ഓർത്തെടുത്തും വിദ്യാർഥികളുടെ പഠനയാത്ര.  ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ടൂറിസം വിദ്യാർഥികൾക്കുള്ള കരിയർ ഗൈഡൻസ് പഠനയാത്ര ഫേർട്ട് ടു ഫോർട്ട് ഹെറിറ്റേജ് ടൂറിന്റെ ഭാഗമായാണ് കോട്ടകൾ സന്ദർശിച്ചത്. 47  വിദ്യാർഥികളുണ്ടായിരുന്നു. പൊവ്വൽ കോട്ടയിലായിരുന്നു തുടക്കം. ചന്ദ്രഗിരി, ബേക്കൽ, ഹൊസ്ദുർഗ് കോട്ടകളും സന്ദർശിച്ചു.  നിർമേഷ് കുമാർ  പരിചയപ്പെടുത്തി.  കോട്ടകളുടെ ചരിത്രം രവീന്ദ്രൻ പാടി വിശദീകരിച്ചു. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുകയായിരുന്നു  യാത്രയുടെ ലക്ഷ്യം. കെഎസ്‌ആർടിസി ബസിലായിരുന്നു യാത്ര. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി ഫ്ളാഗ് ഓഫ് ചെയ്‌തു. അസി. കലക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.  മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്, കേരള  കേന്ദ്ര സർവകലാശാല, മാലിക് ദിനാർ കോളേജ്, മലബാർ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. Read on deshabhimani.com

Related News