സ്വതന്ത്രരാകാം സോഫ്റ്റ്‍വെയറിലും



കാസർകോട്‌ എല്ലാ മേഖലയിലും സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിനെപ്പറ്റി ബോധവൽക്കരിക്കാൻ  ജില്ലയിൽ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. ഞായറാഴ്ച  അണങ്കൂരിലുള്ള കൈറ്റിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രത്തിലാണ്‌ പരിപാടി.  പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വതന്ത്രവിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡിഎകെഎഫും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.   സംസ്ഥാന  ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 10ന്‌ മന്ത്രി  വി ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് ജില്ലയിൽ വിക്കിമീഡിയ കോമൺസ് - വിക്കിപീഡിയ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ചിത്രങ്ങളും രേഖകളും പങ്കുവയ്‌ക്കുന്ന ഓൺലൈൻ ശേഖരമാണ് വിക്കിമീഡിയ കോമൺസ്. ഇതിലേക്ക്‌ ചിത്രങ്ങളും രേഖകളും  എങ്ങനെ പങ്കുവയ്‌ക്കാം എന്നതിലാണ്‌ പരിശീലനം. ഉച്ചക്കുശേഷം പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനും സ്വതന്ത്ര സോഫ്റ്റ്‍വെയർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റും നടക്കും.  www.kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക്  പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം പോർട്ടലിൽ തത്സമയം നൽകും. ജില്ലയിലെ പരിശീലനത്തിൽ കണ്ണൂർ സർവകലാശാല ഐടി വിഭാഗം ചീഫ്‌ ഡോ. എൻ എസ് ശ്രീകാന്ത്‌,  സ്കൂൾ വിക്കി സ്റ്റേറ്റ് കോ–-ഓർഡിനേറ്റർ വിജയൻ രാജപുരം എന്നിവർ ക്ലാസ്സെടുക്കും.  Read on deshabhimani.com

Related News