റെയിൽവേ സ്‌റ്റേഷനിൽ കുടുംബശ്രീ സ്‌റ്റാൾ

കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ തുടങ്ങിയ കുടുംബശ്രീ സ്‌റ്റാൾ


 കാസർകോട്‌ ജില്ലയിലെ കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന സഫലം കാഷ്യു, ജീവഹണി എന്നിവ കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനുകളിലും ലഭ്യമാകും. റെയിൽവേയുടെ വൺ സ്‌റ്റേഷൻ വൺ പ്രൊഡക്ട് പദ്ധതിയുടെ ഭാഗമായാണ് സ്‌റ്റാളുകളിൽ ലഭ്യമായത്.  15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് കൂടുതൽ കാലത്തേക്ക് റെയിൽവേ സ്‌റ്റാളുകൾ നൽകുക. സംസ്ഥാനത്ത് കാസർകോട് ജില്ലാ കുടുംബശ്രീമിഷന് മത്രമാണ് പദ്ധതിയിൽ അവസരം ലഭിച്ചത്. കുമ്പള, ഉപ്പള, ഉള്ളാൾ, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കൽ  സ്‌റ്റേഷനുകളിലും അവസരമൊരുങ്ങും. കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റർ പ്രശാന്തും കാസർകോട്  സ്റ്റേഷൻ മാസ്റ്റർ രാംഖിലാഡി മീനയും ഉദ്ഘാടനം ചെയ്തു.    Read on deshabhimani.com

Related News