പാൽവിതരണ കമ്പനിയിലെ 
കവർച്ച: ഒരാൾകൂടി അറസ്‌റ്റിൽ



വിദ്യാനഗർ  കർഷകശ്രീ പാൽ വിതരണ കമ്പനിയിലെ ചെർക്കള ഓഫീസിൽ കവർച്ചനടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ നെല്ലിക്കട്ട സാറത്തടുക്ക ലക്ഷം വീട് കോളനിയിലെ പി എം നവാസാ(39)ണ് അറസ്‌റ്റിലായത്‌. കർണാടകയുടെ വിവിധ ഭാഗങ്ങളിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു.    കേസിൽ ചെർക്കള പരിധിയിലെ പതിനേഴുകാരനെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. 18ന് പുലർച്ചെ രണ്ടരയോടെയാണ് കർഷകശ്രീ പാൽ വിതരണ കമ്പനിയുടെ ഓഫീസിന്റെ വാതിൽ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയത്. മേശ വലിപ്പിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപയാണ് കവർന്നത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ പണംകവരുന്ന ദൃശ്യം സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ചില സൂചനകളോടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വ്യക്തമായത്. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് നവാസാണെന്ന് വ്യക്തമായത്. Read on deshabhimani.com

Related News