ചരിത്ര നിഷേധത്തിനെതിരെ 100 വിദ്യാഭ്യാസ സദസ്സുകൾ

ജനകീയ വിദ്യാഭ്യാസസമിതി ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു.


 കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനും ചരിത്രനിഷേധത്തിനുമെതിരെയുള്ള  കാൽനട ജാഥകളും വിദ്യാഭ്യാസ സദസുകളും വിജയിപ്പിക്കുവാൻ കാഞ്ഞങ്ങാട് നടന്ന ജനകീയ വിദ്യാദ്യാസസമിതി ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.  എൻസിഇആർടി പാഠ പുസ്തക പരിഷ്കരണത്തിന്റെ  ചരിത്രവസ്തുതകളും,  ശാസ്ത്ര വസ്തുതകളും ഒഴിവാക്കി വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ   ശ്രമത്തിനെതിരേ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ  രൂപീകരിച്ച ജനകീയ വിദ്യാഭ്യാസ സമിതി നേതൃത്വത്തിലാണ്‌ ജാഥകൾ. 25 മുതൽ 30വരെ ജില്ലയിൽ 115 പ്രാദേശിക ജാഥകളാണ് നടക്കുക.  100 വിദ്യാദ്യാസ സദസ്സുകളുമുണ്ട്‌. സംഘടിപ്പിക്കും.   കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി  എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.  കെ പി ജയരാജൻ അധ്യക്ഷനായി.   കെ രാഘവൻ, എം ടി  സിദ്ധാർഥൻ,  ഡോ.  എ മോഹനൻ, ഡോ.   പി.പ്രഭാകരൻ,  കെ രാജ് മോഹൻ,  പ്രവിഷ പ്രമോദ് , കെ രാജീവൻ,  ഡോ. എ അശോകൻ,  വിഷ്ണു ചേരിപ്പാടി, എം അനുരാഗ്,  ടി  പ്രകാശൻ, കെ ഹരിദാസ്, എൻ കെ ലസിത, യു ശ്യാമഭട്ട്  എന്നിവർ സംസാരിച്ചു.  വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ പി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News