നാടിനെ വലച്ചത്‌ 2 മാസം



മടിക്കൈ മാർച്ചുമുതൽ നാടിന്റെ സ്വൈര്യം കെടുത്തി  കാട്ടുകള്ളൻ കറുകവളപ്പിലെ അശോകൻ മുങ്ങി നടന്നു. മടിക്കൈയിലെ കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന്‌ രണ്ടാഴ്‌ചയോളമാണ്‌ അശോകനായി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയത്‌.   ‘കള്ളൻ അശോകൻ’ എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പും രൂപീകരിച്ചായിരുന്നു തിരച്ചിൽ. അശോകനുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അതിൽ പങ്കുവച്ചു. അതിനിടയിൽ ആരോരുമറിയാതെ അശോകൻ കൊച്ചിയിലേക്ക്‌ മുങ്ങി. നിരവധി മോഷണക്കേസിൽ പ്രതിയായ ഇയാൾ ഒറ്റപ്പെട്ട വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. ഏറ്റവും ഒടുവിൽ  കാഞ്ഞിരപ്പൊയിലിലെ ബിജിതയുടെ തലയിലിടിച്ച്‌  രണ്ടുപവൻ സ്വർണം കവർന്നു. ഇതിനുശേഷമാണ്‌ കാട്ടിലേക്ക്‌ മുങ്ങിയത്‌.  മുറ്റത്തെ കസേരയിൽ ഇരിക്കുകയായിരുന്ന ബിജിതയെ പിന്നിൽ നിന്ന് തലയ്ക്ക് മരക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ഇതുവഴി വന്ന അമ്മാവൻ കൃഷ്ണൻ കണ്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.  സ്ഥലത്തെ ടി വി പ്രഭാകരന്റെയും മാധവിയുടെയും അടക്കം നിരവധി വീടുകളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കൂട്ടുപ്രതി ബന്തടുക്കയിലെ മഞ്ജുനാഥിനെ മാർച്ചിൽ തന്നെ നാട്ടുകാർ കാട് വളഞ്ഞ് പിടികൂടി.  അന്ന്‌ ടെന്റ് സ്ഥാപിച്ചാണ് ഇയാൾ കാട്ടിൽ തങ്ങിയിരുന്നത്. അന്വേഷണം വ്യാപകമായതോടെയാണ്‌ മുങ്ങിയത്‌.   Read on deshabhimani.com

Related News