കടലിൽ ബോട്ട്‌ തകർന്നു; 3 പേർക്ക്‌ പരിക്ക്‌

നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തിരമാലയിൽപെട്ട് തകർന്ന ബോട്ട്‌


 കാസർകോട് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ശക്തമായ തിരമാലയിൽപെട്ട് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കസബയിലെ മുരളി (48), പ്രസീലൻ (37), നീലേശ്വരത്തെ രാകേഷ് (36) എന്നിവർക്കാണ് പരിക്ക്‌.  കാസർകോട് ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കസബയിലെ രാഘവൻ, കരുണാകരൻ എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.  വ്യാഴം രാവിലെ ആറോടെയാണ് അപകടം. കസബയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള നാഗരാജ് ബോട്ടാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ തീരത്ത് അടുക്കാറായപ്പോൾ ശക്തമായ തിരമാലയിൽപെട്ടത്. ബോട്ട് തകർന്ന് വലയും മത്സ്യവും നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീരദേശത്ത്‌ ശക്തമായ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യാനങ്ങളും ബോട്ടുകളും സുരക്ഷിതമായി വെക്കണമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.   Read on deshabhimani.com

Related News