5 പൊലീസ്‌ സ്‌റ്റേഷനുകൾക്ക്‌ 
അംഗീകാരം



 കാസർകോട്‌ കാസർകോട്‌, ബേക്കൽ, ആദൂർ, ഹൊസ്ദുർഗ്, ചീമേനി പൊലീസ്‌  സ്റ്റേഷനുകൾക്ക്‌ പ്രവർത്തന മികവിനുള്ള അംഗീകാരം. സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർക്കാണ്‌  പാരിതോഷികം നൽകുക.  കഴിഞ്ഞ മൂന്നുമാസത്തെ പ്രവർത്തന മികവാണ് പരിഗണിച്ചത്‌. സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശപ്രകാരമാണ്‌ അവാർഡ്‌. കഴിഞ്ഞ 17ന്‌ മേധാവി അമിതാഭ്‌ കാന്ത്‌ ജില്ല സന്ദർശിച്ചിരുന്നു.  കാസർകോട്‌, ബേക്കൽ സ്റ്റേഷൻ: മയക്കുമരുന്ന് വേട്ടയിലെ മികവ്‌. ആദൂർ:  വർഗീയ പ്രശ്നങ്ങൾ മുളയിലെ നുള്ളി. ഹൊസ്‌ദുർഗ്‌: കൂടുതൽ കളവ് കേസുകൾക്ക് തുമ്പുണ്ടാക്കി. ചീമേനി:  മയക്കുമരുന്ന് വേട്ട, രജിസ്റ്റർ ചെയ്‌ത കേസിൽ  പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്‌തു.   Read on deshabhimani.com

Related News