പ്രവാസി ഭദ്രത പദ്ധതി: വായ്പ വിതരണം തുടങ്ങി



കാസർകോട്   കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി കുടുംബശ്രീ മിഷന്റെയും  നോർക്ക റൂട്ട്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ച  പ്രവാസി ഭദ്രത പദ്ധതി 'പേളിന്‌’ തുടക്കം.ഒരാൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയാണ് നൽകുന്നത്. മൂന്നുമാസം മൊറൊട്ടോറിയമുള്ള  പലിശരഹിത വായ്പയുടെ തിരിച്ചടവ്  21 മാസമാണ്.  ജില്ലാ മിഷനിൽ ആദ്യം ലഭിച്ച  52 അപേക്ഷകൾ പരിശോധിച്ചതിൽ 42 എണ്ണം അംഗീകരിച്ചു. ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. തുടർന്നും  അപേക്ഷകൾ കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ സ്വീകരിക്കും.  ജില്ലാതല ഉദ്ഘടനവും വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  പി ബേബി നിർവഹിച്ചു. മധൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ കെ രേണുക, ചെങ്കള പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ കെ എ ഖദീജ എന്നിവർ വായ്പാ തുക ഏറ്റുവാങ്ങി. ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷനായി. നോർക്കാ റൂട്ട്സ് പ്രതിനിധി കെ ടി ഹേമശാലിനി, പ്രകാശൻ പാലായി, ഡി ഹരിദാസ്, സി എച്ച് ഇഖ്ബാൽ, കൃപ്ന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News