പത്താംക്ലാസ് തുല്യത 
രജിസ്ട്രേഷൻ തുടങ്ങി



 കാസർകോട് ആശാവർക്കർമാരുടെ പത്താംക്ലാസ്സ്  തുല്യത രജിസ്ട്രേഷൻ തുടങ്ങി. പത്താം ക്ലാസ്സ്  വിജയിക്കാത്ത ആശാ വർക്കർമാരെ പത്താം ക്ലാസ്സ്  വിജയിപ്പിക്കുന്നതിനാണ്  തുല്യതാ പഠനം നൽകുന്നത്.  ജില്ലയിലെ 150ൽ അധികം  ആശാവർക്കർമാരെ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ്സ്  തുല്യതയിൽ ചേർക്കും. ജില്ലാ പഞ്ചായത്ത് ലൈബ്രറിയിൽ നടന്ന രജിസ്ട്രേഷനിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ 65 കാരിയായ ആശാവർക്കർ ഗൗരിയമ്മയിൽനിന്നും രജിസ്ട്രേഷൻ ഫോറം സ്വീകരിച്ച്  ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരത  മിഷൻ കോർഡിനേറ്റർ പി എൻ.ബാബു അധ്യക്ഷനായി.  ജില്ലയിൽ കാഞ്ഞങ്ങാടും കാസർകോടും പത്താം ക്ലാസ്സ് തുല്യതയുടെ ഓരോ മലയാളം ബാച്ചും കാസർകോട് കന്നഡ ബാച്ചും തുടങ്ങും. അടുത്തയാഴ്ച ക്ലാസ്സ് തുടങ്ങും.   Read on deshabhimani.com

Related News