പതാകജാഥ: 
സംഘാടകസമിതിയായി



കയ്യൂർ കർഷകസംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഒക്ടോബർ ഒന്നിന് രാവിലെ 10 ന് കയ്യൂർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്നും കൊണ്ടുപോകും.  സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ  പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കയനി കുഞ്ഞിക്കണ്ണൻ, കെ രാധാകൃഷ്ണൻ, സി കെ ചന്ദ്രൻ, കെ കണ്ണൻ, എം രാജീവൻ, ശ്രീജിത്ത് രവീന്ദ്രൻ, കെ ഷീന, പി വി ചിദംബരൻ എന്നിവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: കെ രാധാകൃഷ്ണൻ (ചെയർമാൻ), എം ബാലകൃഷ്ണൻ (കൺവീനർ).   Read on deshabhimani.com

Related News