കുട്ടികളെ വരവേൽക്കാൻ സ്കൂൾ മതിലിൽ കാർട്ടൂൺ ചിത്രങ്ങൾ

ഉദുമ ജിഎൽപി സ്കൂളിന്റെ മതിലിലെ കാർട്ടൂൺ ചിത്രങ്ങൾ


ഉദുമ പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂൾ മതിലിൽ കാർട്ടൂൺ ചിത്രങ്ങൾ ഒരുങ്ങി. കാസർകോട്‌–- കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയോരത്തുള്ള ഉദുമ ജിഎൽപി സ്കൂളിന്റെ മതിലിലാണ്‌ കൂട്ടികൾക്ക്‌ ഇഷ്ടപെട്ട  ജീവൻ തുടക്കുന്ന കാർട്ടൂൺ ചിത്രങ്ങൾ വരച്ച് അലങ്കരിച്ചത്‌.   ചിത്രകാരൻ ബാലു ഉമേഷ്‌ നഗറും  ഉമേഷ്‌ ആർട്സ് ആന്റ്‌ സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരും വളർന്നു വരുന്ന കലാകാരന്മാരെ ഒപ്പം ചേർന്നാണ്‌  സ്കൂൾ മതിലിൽ കാർട്ടൂൺ വിസ്മയം തീർത്തിരിക്കുന്നത്‌.  ജനപ്രിയ കഥാപാത്രങ്ങൾക്ക്‌  പുറമെ ചിത്രകലാകാരന്മാരുടെ ഭാവനയിൽ വന്ന ചിത്രങ്ങളും കാർട്ടൂണായി രൂപപെട്ടു.  സൗജന്യമായാണ്‌  ഉമേഷ്‌ ക്ലബിന്റെ വൈസ്‌ പ്രസിഡന്റ് കൂടിയായ ബാലുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരുടെ ഈ സേവനം.  സച്ചിൻ, സുരേഷ്, മുഹമ്മദ്‌ റിസ്‌വാൻ, ശ്യം കൃഷ്ണ, ആശിഷ്, ആകാശ്, ശ്രീകാന്ത്, സിദ്ധാർഥ്, ശരത്, വൈശാഖ്, ശ്രീജേഷ്, ശ്രീരാജ്, സച്ചു, കളിദാസൻ, ആയുഷ്, കർണ്ണജിത്, ഷിബു, കണ്ണൻ, ആദർശ് എന്നിവരാണ് ബാലുവിന് കൂടെ ചിത്രം വരക്കുന്നത്‌.    Read on deshabhimani.com

Related News