ജില്ലയിൽ ക്ഷേമനിധി ഓഫീസ്‌ 
അനുവദിക്കണം



ചെറുവത്തൂർ ജില്ലയിൽ അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ്  അനുവദിക്കണമെന്ന്‌ ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ക്ഷേമനിധിയാണ് സംസ്ഥാന സർക്കാർ ഈ രംഗത്ത് നടപ്പിലാക്കിയത്‌. ജില്ലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാൻ നിലവിൽ കണ്ണൂരിലെത്തണം.  തിമിരി ബാങ്ക്‌ ഓഡിറ്റോറിയത്തിലെ  കെ ബാലകൃഷ്ണൻ നഗറിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സാബു അബ്രഹാം അധ്യക്ഷനായി. കെ വത്സല രക്തസാക്ഷി പ്രമേയവും പി രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ജില്ലാസെക്രട്ടറി കെ ബാലകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മണിമോഹൻ, പി കമലാക്ഷൻ, കയനി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സിപി എം ഏരിയാെസെക്രട്ടറി കെ സുധാകരൻ സ്വാഗതവും വി വി തമ്പാൻ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: സാബു അബ്രഹാം (പ്രസിഡന്റ്‌), എൻ രാമചന്ദ്രൻ, എ കെ ആൽബർട്ട്‌, പി വത്സല, കെ ഗംഗാധരൻ (വൈസ് പ്രസിഡന്റ്‌), കെ ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), ടി വി ജയചന്ദ്രൻ, വി വി തമ്പാൻ,  അൻസാരി കെ മജീദ്, വി വി രമ്യ (ജോയിന്റ്‌ സെക്രട്ടറി), സി രാമചന്ദ്രൻ (ട്രഷറർ).   Read on deshabhimani.com

Related News