ലോറിക്ക്‌ പിന്നിൽ ടാങ്കറിടിച്ച് ഡ്രൈവർക്ക്‌ പരിക്ക്‌



പാലക്കുന്ന്‌ നിർത്തിയിട്ട ലോറിക്ക്‌ പിന്നിൽ പാചകവാതക ടാങ്കറിടിച്ച് ഡ്രൈവർക്ക്‌ പരിക്ക്‌.  ബുധൻ പുലർച്ചെ നാലരയോടെ തൃക്കണ്ണാട് സംസ്ഥാനപാതയിലാണ്‌ അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ടാങ്കർലോറി ഡ്രൈവർ തമിഴ്‌നാട്‌ സ്വദേശി തങ്കരാജി(27) നെ കാഞ്ഞങ്ങാടുനിന്നുമെത്തിയ  അഗ്നിരക്ഷാസേന സംഘം  ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ്  രക്ഷപ്പെടുത്തിയത്‌. ഇയാളെ കാസർകോട്‌ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുനിന്ന്‌ കണ്ണൂർ ഭാഗത്തേക്കുപോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ബേക്കൽ സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഒ ജി പ്രഭാകരൻ, ഓഫീസർമാരായ ജീവൻ, ഷിജു, സുധീഷ്, അനീഷ്, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.  Read on deshabhimani.com

Related News