കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരം മോടിയിലാകും



കാസർകോട്  റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും സൗന്ദര്യവൽക്കരിക്കുന്നതിനായി കാസർകോട് വികസന പാക്കേജിൽ അഞ്ച് കോടി രൂപയുടെ പദ്ധതി ടെൻഡറായി. തായലങ്ങാടി ക്ലോക്ക് ടവർ മുതൽ തെരുവത്ത് വരെയാണ് പദ്ധതി നടപ്പാക്കുക. റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുകയാണ്‌ ലക്ഷ്യം. പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ടായിരിക്കും നവീകരണപ്രവർത്തനം.  റോഡിന്റെ ഇരുവശത്തും ഇന്റർലോക്കും ഓവുചാലും ഉണ്ടാകും. വിശാലമായ പാർക്കിംഗ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കിയോസ്‌കും ഉൾപ്പെടുത്തിയിട്ടുണ്ട്. മരങ്ങൾക്ക് സംരക്ഷണഭിത്തികളും നിർമിക്കും. പൊതുമരാമത്ത് വകുപ്പ് നിരത്ത്  വിഭാഗമാണ് പദ്ധതി നിർവഹണം. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News