ഖാദി തൊഴിലാളികളുടെ സത്യഗ്രഹം ശക്‌തം

ഖാദി തൊഴിലാളികൾ ആരംഭിച്ച അനിശ്‌ചിതകാല സമരം മാവുങ്കാൽ ഖാദിഭവനുമുന്നിൽ സി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌  ഖാദി തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ശക്‌തമായി.  കൂലികുടിശിക ഉടൻ നൽകുക, നിയമാനുസൃത മിനിമം കൂലി എല്ലാ മാസവും നിശ്ചിതതീയതിക്ക് ലഭ്യമാക്കുക തൊഴിൽ സ്തംഭനം ഒഴിവാക്കുക തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഖാദി തൊഴിലാളികളുടെ  അനിശ്ചിതകാല സത്യഗ്രഹം.  മാവുങ്കാലിലെ തൊഴിൽ സ്ഥാപനത്തിനുമുന്നിൽ  നടന്ന സമരം ഖാദിതൊഴിലാളി യൂണിയൻ  (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ ഉദ്‌ഘാടനം  ചെയ്തു. പി ഓമന അധ്യക്ഷയായി.  പി നാരായണി,  രാമചന്ദ്രൻ കള്ളാർ, ടി ബാബു, കുഞ്ഞമ്പു മടികൈ, വി  ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ലക്ഷ്മി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News