ക്ഷയരോഗ ദിനാചരണം: 
ജില്ലാ ഉദ്ഘാടനം നാളെ



കാസർകോട്‌ ക്ഷയരോഗ ദിനാചരണ പരിപാടികൾ വെള്ളിയാഴ്ച ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന്‌ ചുള്ളിക്കര ജംങ്‌ഷനിൽ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എം ലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്യും. ചലച്ചിത്ര സംവിധായകൻ  അമീർ പള്ളിക്കൽ വിശിഷ്ടാതിഥിയാകും. പൊതുപരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി  ബേബി  ഉദ്ഘാടനം ചെയ്യും. പകൽ 11ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും പിഎച്ച്സികളിലും പതാക ഉയർത്തും.  വീഡിയോ പ്രദർശനം, ക്ലാസ് എന്നിവയുണ്ടാകും. ക്ഷയരോഗ ദിനാഘോഷ പരിപാടികളിലും നിർമാർജന പ്രവർത്തനങ്ങളിലും ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി കലക്ടർ  സ്വാഗത്‌ ആർ ഭണ്ഡാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാ ടിബി ഫോറം, പ്രദേശിക നേതാക്കളെയും വളണ്ടിയർമാരെയും ഉൾപ്പെടുത്തി തീരദേശ ടിബി നിർമാർജന ഫോറം രൂപീകരിച്ചു.  ക്യാമ്പുകൾ, ബോധവൽക്കരണം എന്നിവ നടത്തും. സൗജന്യ പോഷകാഹാരക്കിറ്റ് നൽകും. കമ്പനികളുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് സഹായമെത്തിക്കും. ജില്ലാ ടിബി ഓഫീസർ ഡോ. മുരളിധരനല്ലൂരായ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മധുസൂദനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News