ഈ കത്തിൽ തുടിക്കുന്നു ഇന്നലെകൾ

ചെറുവത്തൂർ കൊവ്വലിലെ പി കെ രാജീവൻ സൂക്ഷിക്കുന്ന കത്ത്‌.


ചെറുവത്തൂർ ഒരുകാലത്ത്‌ ആത്മബന്ധത്തിന്റെ അടയാളമായിരുന്നു എഴുത്തുകളും കത്തുകളും കുറിപ്പുകളുമൊക്കെ. വിവരങ്ങൾ പരസ്‌പരം അറിയിക്കാനുള്ള  വിപുലമായ മാർഗമായിരുന്നു അത്‌. കൈപ്പട കൊണ്ട്‌ എഴുതി തപാലിലോ കൈവശം കൊടുത്തയച്ചോ വിവരം കൈമാറിയിരുന്ന കാലം.  സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം ഏറെക്കുറേ ഈ വിവര കൈമാറ്റം ഇല്ലാതായി. എന്നാൽ അക്കാലത്തെ ഓർമിപ്പിക്കുന്ന ഒരെഴുത്തുണ്ട്‌ ചെറുവത്തൂർ കൊവ്വലിലെ പി കെ രാജീവന്റെ കൈയിൽ. 1975മെയ്‌ എട്ടിന്‌ സിപിഐ എം ചെറുവത്തൂർ ലോക്കൽ സെക്രട്ടറി കെ കുഞ്ഞിരാമൻ അന്നത്തെ എസ്‌എഫ്‌ഐ പ്രവർത്തകനായ പി കെ രാധാകൃഷ്‌ണന്‌ എഴുതിയ കത്താണിത്‌.   വിദ്യാർഥി പ്രവർത്തകരുടെ യോഗം പാർടി ഓഫീസിൽ വിളിച്ചിട്ടുണ്ടെന്നും പ്രവർത്തകരെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ചിട്ടയായ പാർടി പ്രവർത്തനത്തിന്റെ നേർചിത്രം കൂടിയാവുകയാണ്‌ ഈ കത്ത്‌. ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾ നിരോധിച്ച കാലഘട്ടത്തിലും പാർടി പ്രവർത്തനങ്ങൾ പ്രവർത്തകരെ അറിയിക്കാൻ  കത്തുകളായിരുന്നു മാർഗം.  വിവരങ്ങൾ വേഗത്തിൽ അറിയിക്കാനുള്ള സാങ്കേതിക വിദ്യകൾ നിലവിലുണ്ടെങ്കിലും കത്ത്‌ എന്നു കേൾക്കുമ്പോൾ ഭൂതകാലത്തിൽ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെട്ട ആത്മാർഥതയുടെ അടയാളമായി ചിലരുടെയെങ്കിലുും മനസിൽനിറയും.   Read on deshabhimani.com

Related News