ദേശീയ പണിമുടക്ക് 
വിജയിപ്പിക്കണം



കാസർകോട്‌  തൊഴിലാളി യൂണിയൻ സംഘടനകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെ ഐക്യവേദിയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 23,24 തീയതികളിൽ പ്രഖ്യാപിച്ച  പണിമുടക്ക്‌ വൻ വിജയമാക്കണമെന്ന്‌ സിപിഐ എം  ജില്ലാ സമ്മേളനം ജനങ്ങളോട്‌ അഭ്യർഥിച്ചു. പണിമുടക്ക്‌ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.  ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ്‌ പണിമുടക്ക്. തൊഴിൽ കോഡും പ്രതിരോധ–- ആവശ്യ–- സേവന നിയമവും റദ്ദ് ചെയ്യു, .കർഷകരുടെ നൂറദിന ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക അംഗീകരിക്കുക, സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ ഉപേക്ഷിക്കുക, ഇന്ധന വിലക്കയറ്റം തടയുക, കോവിഡ് പോരാളികൾക്ക് സുരക്ഷയും ഇൻഷൂറൻസും ഏർപ്പെടുത്തുക, ആദായനികുതിപരിധിയിൽ പെടാത്തവർക്ക്‌ ഭക്ഷ്യധാന്യവും  7500 രൂപയും പ്രതിമാസം അനുവദിക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുക, സമ്പന്നരുടെമേൽ സമ്പത്ത് നികുതി ഏർപ്പെടുത്തി പൊതുസേവനങ്ങൾക്ക് പണം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.   Read on deshabhimani.com

Related News