വ്യവസായ വികസനം 
വേഗത്തിലാക്കണം



കാസർകോട്‌  ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്നും, സാധ്യമായതൊക്കെ  ചെയ്യാൻ വ്യവസായ വകുപ്പ് ശ്രദ്ധ പതിപ്പിക്കണമെന്നും സിപിഐ എം  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന ജില്ലക്ക് അർഹമായ പരിഗണനയാണ് കഴിഞ്ഞ ആറ്‌ വർഷമായി എൽഡിഎഫ്‌ സർക്കാർ നൽകുന്നത്. ഉദുമ സ്പിന്നിങ്‌ മിൽ പ്രവർത്തന മികവിലും ഉൽപാദന ക്ഷമതയിലും  ഒന്നാം സ്ഥാനത്താണ്‌. കൂടുതൽ പേർക്ക് തൊഴിലവസരവും ലഭിച്ചു.16 ഏക്കർ ഭൂമിയുള്ള സ്ഥാപനത്തിന് ഇനിയും വികസന സാധ്യതയുണ്ട്‌. തുണിമില്ലിന് അനുബന്ധമായി ഒരു ലക്ഷം കപ്പാസിറ്റിയുള്ള കോട്ടൺ നൂൽ ഉൽപാദിപ്പിക്കുന്ന സ്പിന്റിൽ യൂണിറ്റ് ആരംഭിക്കാനാവും.   കേന്ദ്രസർക്കാർ വിൽപനക്ക് വച്ച കാസർകോട് ഇഎംഎൽ കമ്പനിയുടെ ഓഹരി മുഴുവൻ ഏറ്റെടുത്ത കേരള സർക്കാർ  കമ്പനിയുടെ പുനരുദ്ധാരണം  പൂർത്തിയാക്കി, ഫെബ്രുവരി രണ്ടാം വാരത്തിൽ പുന:രാരംഭിക്കുകയാണ്. മുഖ്യമന്ത്രി 77 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.  കമ്പനിയുടെ കൈവശമുള്ള 10 ഏക്കർ ഭൂമിയിൽ ബാക്കി ഭാഗം ഉപയോഗിച്ച്‌ പുതിയ സംരംഭങ്ങൾ ആരംഭിക്കണം.  പൂട്ടിക്കിടക്കുന്ന അസ്ട്രൽ വാച്ച് കമ്പനിയുടെ  രണ്ടേക്കർ ഭൂമി ഉപയോഗിച്ച് പുതിയ വ്യാവസായ സംരംഭം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌.  സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട  പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിന്‌ ഇതിലൂടെ സാധിക്കും–- പ്രമേയത്തിൽ പറഞ്ഞു. Read on deshabhimani.com

Related News