69 പേർക്ക്‌ ഉടൻ ഭൂമി; പട്ടയവും



രാജപുരം ജില്ലയിലെ പട്ടിക വർഗ മേഖലയിലെ വികസനം സംബന്ധിച്ച് ആദിവാസി ക്ഷേമസമിതി നൽകിയ നിവേദനത്തിന് പരിഹാരമാകുന്നു. എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പട്ടിക വർഗ വകുപ്പിന് നൽൽകിയ അപേക്ഷയിലാണ് നടപടി.  ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഭൂമി വാങ്ങുന്നതിന് 18.22 ഏക്കർ സ്ഥലം കണ്ടെത്തി. ആശിക്കും ഭൂമി പദ്ധതിയിൽ  അപേക്ഷ നൽകിയ 441 പേരുടെയും ലാൻഡ്‌ ബാങ്ക് പദ്ധതിയിൽ അപേക്ഷ നൽകിയ 1245 പേരുടെയും കൂട്ടി ആകെയുള്ള 1686 അപേക്ഷകളിൽ ഉടൻ തീരുമാനമാകും. തീർത്തും ഭൂരഹിതരായ 206 പേരിൽ 69 പേർക്കാണ്‌ ആദ്യം ഭൂമി നൽകുക.  67പേർക്ക് 25 സെന്റ് വീതവും രണ്ട് പേർക്ക് 20.5, 20 സെന്റ് എന്നീ രീതിയിലാണ്‌ നൽകുക. ഇവർക്ക് പട്ടയവും നൽകും.  പട്ടിക വർഗ പെൺകുട്ടികൾക്കുള്ള വിവാഹധനസഹായത്തിന്  35 ഗുണഭോക്തക്കൾക്കായി 33 ലക്ഷവും  അനുവദിച്ചു. വിവാഹ ധനസഹായത്തിനായി നടപ്പ് വർഷം 4.56 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 1.45 കോടി കാസർകോട് പട്ടികവർഗ വികസന ഓഫീസിനും 55 ലക്ഷം  പരപ്പ പട്ടിക വർഗ ഓഫീസിനും അനുവദിച്ചു. ജനനി ജന്മരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ വർഷം 2.64 കോടി 1314 പേർക്ക്  അനുവദിച്ചിട്ടുണ്ട്‌.  പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പട്ടിക വർഗ വിഭാഗക്കാർക്ക് മാത്രമായി ആമ്പുലൻസ് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം അടുത്തുണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News