വാച്ചാത്തി വിജയദിനം

കർഷകസംഘം സംഘടിപ്പിച്ച കർഷക വനിതകളുടെ വാച്ചാത്തി വിജയദിന സദസ്സ്‌ ചെറുവത്തൂരിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനംചെയ്യുന്നു


കാസർകോട്‌ പൊലീസ്‌, സർക്കാർ ഭീകരതക്കെതിരെ നിയമവഴിയിൽ ചെറുത്തുനിന്ന തമിഴ്‌നാട്ടിലെ വാച്ചാത്തി ഗ്രാമത്തിന്റെ വിജയദിനം ജില്ലയിൽ കർഷകസംഘം ആചരിച്ചു.  ഏരിയാകേന്ദ്രങ്ങളിൽ വനിതാ കൂട്ടായ്‌മയാണ്‌ വാച്ചാത്തി വിജയദിനം ആചരിച്ചത്‌.  വീരപ്പൻ വേട്ടയുടെ മറവിൽ വാച്ചാത്തി ഗ്രാമത്തിലെ സ്‌ത്രീകളെ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന്‌ ക്രൂരമായി വേട്ടയാടി. നീതിതേടിയ സ്‌ത്രീകളെ എഐഎഡിഎംകെ സർക്കാരും ദ്രോഹിച്ചു. ദീർഘകാലത്തെ സ്‌ത്രീകളുടെ നിയമപോരാട്ടത്തിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. സിപിഐ എമ്മും കർഷകസംഘവുമാണ്‌ നീതിക്കായി വാച്ചാത്തിയിൽ പോരാട്ടം നടത്തിയത്‌. ചെറുവത്തൂരിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി പി ശാന്ത അധ്യക്ഷയായി. എം ബാലകൃഷ്ണൻ, എം പി വി ജാനകി, ടി വി കുഞ്ഞികൃഷ്ണൻ, കെ കണ്ണൻ, കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ രമണി സ്വാഗതം പറഞ്ഞു.    ഉദുമ കൂട്ടക്കനിയിൽ  എൻആർഇജി ജില്ലാ പ്രസിഡന്റ്‌ എം ഗൗരി ഉദ്‌ഘാടനം ചെയ്‌തു. വി ഗീത അധ്യക്ഷയായി. ഏരിയാ പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ, സെക്രട്ടറി ഇ കുഞ്ഞിക്കണ്ണൻ, ടി സി സുരേഷ്‌, എ നാരായണൻ നായർ, പി ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എ കുമാരൻ സ്വാഗതം പറഞ്ഞു. കാഞങ്ങാട്  സുശീല ഗോപാലൻ നഗറിൽ  അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്തു. പി രാധാകൃഷ്ണൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ കമ്മിറ്റി അം​ഗം സുരേന്ദ്രൻ, ശിവജി വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ സ്വാ​ഗതം പറഞ്ഞു.  ബേഡകം പെർളടുക്കത്ത്  ജില്ലാ എക്‌സിക്യുട്ടിവംഗം സി ബാലൻ ഉദ്ഘാടനം ചെയ്തു. എം ഗുലാബി അധ്യക്ഷനായി. കെ ബാലകൃഷ്ണൻ സംസാരിച്ചു. എം മിനി സ്വാഗതം പറഞ്ഞു. പെർളടുക്കം ഇ എം എസ് ഭവനിൽ നിന്നും റേഷൻകട വരെ പ്രകടനമുണ്ടായി.   കാറഡുക്ക  കർമംതോടിയിൽ മഹിളാ അസോസിയേഷൻ കാറഡുക്ക ഏരിയാ സെക്രട്ടറി കെ പി സുജല ഉദ്ഘാടനം ചെയ്തു. എ പ്രസീജ അധ്യക്ഷയായി. വി രാധ, കെ ഉഷ, കെ ആർ രഞ്ജിനി എന്നിവർ സംസാരിച്ചു. കർഷകസംഘം ഏരിയാ പ്രസിഡന്റ് എ വിജയകുമാർ സ്വാഗതം പറഞ്ഞു. പനത്തടി  കാലിച്ചനടുക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു. പി എൽ ഉഷ അധ്യക്ഷനായി. യു ഉണ്ണികൃഷ്ണൻ, ബാനം കൃഷ്ണൻ, ടി വി ജയചന്ദ്രൻ, പി ഗംഗാധരൻ, സുമ അജയൻ എന്നിവർ സംസാരിച്ചു. എ വി മധു സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News