എംഎസ്‌എഫുകാർ പൊലീസിനെ ചെളിയെറിഞ്ഞു

കലക്ടറേറ്റ്‌ മാർച്ച്‌ നടത്തിയ എംഎസ്‌എഫ്‌ പ്രവർത്തകർ മഞ്ചേശ്വരം പൊലീസ്‌ ഇൻസ്‌പെക്ടർ എ സന്തോഷ്‌കുമാറിനെ ചെളി എറിഞ്ഞപ്പോൾ


കാസർകോട്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തിയ എംഎസ്‌എഫ്‌ പ്രവർത്തകർ പൊലീസിന്‌ നേരെ ചെളി വാരിയെറിഞ്ഞു. മഞ്ചേശ്വരം പൊലീസ്‌ ഇൻസ്‌പെക്ടർ എ സന്തോഷ്‌കുമാറിന്‌ നേരെയാണ്‌  ചെളി എറിഞ്ഞത്‌. അദ്ദേഹത്തിന്റെ യൂണിഫോമും മാസ്‌കും മലിനമായി. പൊലീസ്‌ സംയമനം പാലിച്ചതിനാൽ എംഎസ്‌എഫ്‌ പ്രവർത്തകരുടെ പ്രകോപനം ഏശിയില്ല.  കൂടുതൽ പ്ലസ്‌ വൺ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എംഎസ്‌എഫ്‌ മാർച്ച്‌. അക്രമം ആസൂത്രണം ചെയ്‌താണ്‌ ഇവരെത്തിയത്‌. പൊലീസിനുനേരെ ചെളി വാരി എറിഞ്ഞും കല്ലെറിഞ്ഞും ബാരിക്കേഡ്‌ തകർക്കാൻ ശ്രമിച്ചും പ്രകോപനമുണ്ടാക്കി. പൊലീസ്‌ ജലപീരങ്കി ഉപയോഗിച്ച്‌ അക്രമികളെ തുരത്തുകയായിരുന്നു. പൊലീസിന്‌ നേരെ അതിക്രമം നടത്തിയതിനും സാമൂഹ്യ അകലം പാലിക്കാതെ ലഹളക്ക്‌ ശ്രമിച്ചതിനും എംഎസ്‌എഫ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു.  Read on deshabhimani.com

Related News