പണിമുടക്ക്‌ മൂന്നാം ദിവസത്തിലേക്ക്‌

കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാരും സമര സഹായ സമിതി പ്രവർത്തകരും കാസർകോട്‌ നടത്തിയ പ്രകടനം


കാസർകോട്‌ കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്‌ രണ്ടാം ദിവസവും ജില്ലയിൽ പൂർണം. പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നടപടി പിൻവലിക്കുക, മുഴുവൻ താൽക്കാലിക കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്.   വെള്ളിയാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ബാങ്ക് ജീവനക്കാരും ഐക്യദാർഢ്യവുമായി പണിമുടക്കും. വ്യാഴാഴ്‌ച കാഞ്ഞങ്ങാട് നടന്ന ധർണ  ഐഎൻടിയുസി  ജില്ലാസെക്രട്ടറി കെ വി കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. പി കൃഷ്‌ണ അധ്യക്ഷയായി. കെ വി ഗംഗാധരൻ, കെ സുകുമാരൻ, ദാമോദരൻ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ പി സുരേഷ് സ്വാഗതവും വി വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. കാസർകോട്‌  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, മോഹൻകുമാർ പാടി, കെ ഭാസ്‌കരൻ, കെ രവീന്ദ്രൻ, പി ജാനകി, വി സി മാധവൻ, ഗിരികൃഷ്ണൻ, നാരായണൻ, വി വിനീത്, എം ജയകുമാർ, ടി രാജൻ, മാധവൻ, പി കുമാരൻ നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News