കാലിച്ചാനടുക്കം ഗവ. സ്‌കൂളിൽ 
പച്ചക്കറി കൃഷി തുടങ്ങി

കാലിച്ചാനടുക്കം ഗവ ഹൈസ്‌കൂളിൽ പച്ചക്കറിതൈ നടീൽ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് നിർവഹിക്കുന്നു.


കാലിച്ചാനടുക്കം കൃഷി വകുപ്പിന്റെ കീഴിൽ നടത്തുന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിൽ പച്ചക്കറിതൈ നടീൽ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് നിർവഹിച്ചു. പഞ്ചായത്തംഗം പി ഷീജ അധ്യക്ഷയായി. ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി ഗണേഷ് കുമാർ മുഖ്യാതിഥിയായിരു. പിടിഎ പ്രസിഡന്റ് ടി വി ജയചന്ദ്രൻ പച്ചക്കറി മികവ് അവതരണം നടത്തി.  കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  മഞ്ജുള മുരളീധരൻ പച്ചക്കറിതൈ കൈമാറി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം  നിഷാ അനന്തൻ, എസ്എംസി ചെയർമാൻ സി മധു, സി ജയശ്രീ, ഡി എൽ സുമ, കൃഷി ഓഫീസർ കെ വി ഹരിത, കെ വി ബാബു, വി വി മിനി, വി കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഷേർലി ജോർജ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News