ഹലോ.. ഹലോ.. കിട്ടുന്നില്ല, കിട്ടുന്നില്ല!



വെള്ളരിക്കുണ്ട്   ബിഎസ്എൻഎല്ലിന്റെ അനാസ്ഥയിൽ മലയോരത്തെ വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനം ദുരിതമായി.  റേയ്‌ഞ്ച്‌ കിട്ടാത്തതിനാൽ കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മലമുകളിലേക്കും വീടിന്റെ ടെറസിലേക്കും കയറേണ്ട ഗതികേടിലാണ്. വെള്ളരിക്കുണ്ട്, കൊന്നക്കാട്, എളേരിത്തട്ട്, ഭീമനടി, പുല്ലുമല (പെരിയങ്ങാനം) ടവറുകളെ ആശ്രയിക്കുന്ന ബിഎസ്എൻഎൽ വരിക്കാരെല്ലാം പ്രയാസത്തിലാണ്.  എളേരിത്തട്ടിൽ ബാറ്ററിയുടെ തകരാറാണ് പ്രശ്നം. ബാറ്ററിയിൽ ചാർജ് നിൽക്കാത്തതിനാൽ കറന്റ് പോയാൽ റേഞ്ചും ഔട്ട്. കൊന്നക്കാട് കറന്റ് പോയാൽ ജനറേറ്റർ ഓണാക്കാൻ ആളില്ലത്രെ. ഇതൊന്നും പരിഹരിക്കാൻ അധികൃതർ താൽപര്യം കാണിക്കുന്നുമില്ല.  മറ്റ് സ്ഥലങ്ങളിൽ ടവറിന്റെ റേയ്‌ഞ്ച്‌ കൂട്ടാത്തതാണ് വരിക്കാരെ അലട്ടുന്നത്. മുമ്പ്‌ യഥേഷ്ടം സിഗ്‌നൽ കിട്ടിയിരുന്ന  പ്രദേശങ്ങളിലും ഇപ്പോൾ ലഭ്യമാകുന്നില്ല എന്ന പരാതി വ്യാപകമാണ്. കടുതൽ ആദിവാസി ജനവിഭാഗങ്ങമുള്ള പ്രദേശമാണ്.  കുട്ടികൾക്ക് ഓൺലൈൻ പഠനം സുഗമമാക്കാൻ പൊതുസമൂഹം പ്രയത്നിക്കുമ്പോഴാണ് ബിഎസ്എൻഎല്ലിന്റെ നിഷേധസമീപനം.  സ്വകാര്യ കമ്പനികളെ സഹായിക്കാനാണ്‌ അലംഭാവം എന്നാണ്‌   ആരോപണം.  പരപ്പച്ചാൽ, പാലാന്തടം, തുള്ളൻകല്ല്, കുറുഞ്ചേരി , ചെമ്പൻകുന്ന് , പ്ലാച്ചിക്കര, അട്ടക്കാട്, കണ്ണൻകുന്ന് തുടങ്ങി കൊന്നക്കാടിന്റെ സമീപ പ്രദേശങ്ങളായ അതിർത്തി ഗ്രാമങ്ങളിലടക്കം റേയ്‌ഞ്ചില്ല. റേയ്‌ഞ്ച്‌ കൂട്ടുകയോ സ്വകാര്യ കമ്പനികളുടെ ടവറിൽ ബിഎസ്എൻഎൽ ആന്റിന സ്ഥാപിച്ചോ പ്രശ്നം പരിഹരിക്കണമെന്നാണ്‌ ആവശ്യം.   Read on deshabhimani.com

Related News