ചെറുകിട വ്യവസായം 
ശക്തിപ്പെടുത്തണം: ഐസക്‌

ജില്ലാ പഞ്ചായത്ത്‌ ബേക്കൽ റെഡ്മൺ ബീച്ചിൽ നടത്തിയ ശിൽപ്പശാല മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് 
ഉദ്‌ഘാടനം ചെയ്യുന്നു


ബേക്കൽ നവകേരളം സൃഷ്ടിക്കുന്നതിന്റെ  ഭാഗമായി ചെറുകിട വ്യവസായികളെ ശക്തിപ്പെടുത്തണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.  ജില്ലാ പഞ്ചായത്ത്‌, ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ ജില്ലാ മിഷൻ, ബേക്കൽ  ബിആർഡിസി എന്നിവയുടെ സഹകരണത്തോടെ ബേക്കൽ റെഡ്മൺ ബീച്ചിൽ  നടത്തിയ നവ കേരളകർമ പരിപാടിയും സംരംഭകത്വ സാധ്യതകളും ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന്‌ അദ്ദേഹം. പ്രവാസി വ്യവസായികളുടെ നിക്ഷേപം ആകർഷിക്കാൻ ജില്ലക്കായി പ്രവാസി കൂട്ടായ്മ സംഘാടക സമിതിയും രൂപീകരിച്ചു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ  മുഖ്യാതിഥിയായി. സംവാദത്തിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ: സി തമ്പാൻ  മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മണികണ്ഠൻ, സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുമാരൻ, സി കെ അരവിന്ദൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  ചെയർപേഴ്‌സൺ എസ് എൻ സരിത,  ഡോ. റെയിൻഹാർട്ട് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന,  കുടുംബശ്രീ എഡിഎംസി സി എച്ച് ഇക്ക്ബാൽ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ഉദുമ വനിത സഹകരണ സംഘം സെക്രട്ടറി ബി കൈരളി,  കെ ജി വിദ്യാധരൻ,  സിഡിഎസ് ചെയർപേഴ്‌സൺ സനുജ, ബീന എന്നിവർ സംസാരിച്ചു.  വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ സ്വാഗതവും ബി എൻ സുരേഷ് നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News