ലോറി തോട്ടിലേക്ക് മറിഞ്ഞു

ആണൂർ പാലത്തിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ നിലയിൽ


പിലിക്കോട്  കൈവരി തകർന്ന പാലത്തിൽ നിന്നും  ലോറി തോട്ടിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്ക്. കാലിക്കടവ് ദേശീയ പാതയിൽആണൂർ പാലത്തിലാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.   ഡ്രൈവർ തൃശൂർ സ്വദേശി അഷ്റഫി(32)ന് പരിക്കേറ്റു. ശനി പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ലോറി പാലത്തിലെ കൈവരികൾ തകർന്ന ഭാഗത്തു കൂടി വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു.  ഒരു വർഷം മുമ്പ്  അപകടത്തിൽ തകർന്ന കൈവരി ഇതേവരേയും നന്നാക്കിയിട്ടില്ല.    Read on deshabhimani.com

Related News