സ്‌നേഹവീട്‌ കൈമാറി

സിപിഐ എം കുമ്പള ലോക്കൽ കമ്മിറ്റി മൊഗ്രാലിലെ നാസർ–- -ബീഫാത്തിമ ദമ്പതികൾക്ക്‌ നിർമിച്ച വീടിന്റെ 
താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ കൈമാറുന്നു.


കുമ്പള സിപിഐ എം കുമ്പള ലോക്കൽ കമ്മിറ്റി മൊഗ്രാലിലെ നാസർ–- -ബീഫാത്തിമ ദമ്പതികൾക്ക്‌ വീട് വെച്ച് നൽകി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ വീടിന്റെ താക്കോൽ കൈമാറി.   കൃഷ്ണ ചെട്ടിയാർ അധ്യക്ഷനായി. ജില്ലാ  സെക്രട്ടറിയറ്റംഗം വി വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ, ഏരിയ സെക്രട്ടറി സി എ സുബൈർ, എം ജി എം സിന്ധു, മുഹമ്മദ്‌ നാസറുദീൻ, താജുദീൻ  മൊഗ്രാൽ എന്നിവർ സംസാരിച്ചു. വി രമേശൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News