ചെറുവത്തൂരിൽ 
എസ്‌എഫ്‌ഐ സെമിനാർ

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ സംഘടിപ്പിച്ച സെമിനാർ 
ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു


ചെറുവത്തൂർ  എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യകേരളത്തിന്റെ വികസന വഴികൾ: ഭൂപരിഷ്കരണം മുതൽ കെ -റെയിൽ വരെ' എന്ന വിഷയത്തിൽ  ചെറുവത്തൂരിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ദീപക് പച്ച മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എം ടി സിദ്ധാർഥൻ അധ്യക്ഷനായി. വിഷ്ണുചേരിപ്പാടി, മാളവിക രാമചന്ദ്രൻ, പ്രവീൺപാടി,കെ വി ചൈത്ര, പി എ തൗഫീൽ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ബിപിൻരാജ് പായം സ്വാഗതവും കെ പ്രണവ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News