ഗോവിന്ദപൈ 
ജന്മദിനാഘോഷം നാളെ



മഞ്ചേശ്വരം കന്നഡ കാവ്യലോകത്തിൽ ആധുനികയുഗത്തിന് തുടക്കമിട്ട മഹാകവി ഗോവിന്ദപൈയുടെ ജന്മദിനാഘോഷം വ്യാഴം വൈകിട്ട്‌ 4.30ന്‌ മഞ്ചേശ്വരം ഗിളിവിണ്ടുവിൽ നടക്കും. ബഹുഭാഷാ കവി സംഗമവും ‘ശൂദ്രശിവ' നാടക പ്രദർശനവും കലാപരിപാടികളും നടക്കും. കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ്‌ അതോറിറ്റിയുടെ സഹായത്തോടെയാണ് പരിപാടി. എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അധ്യക്ഷയാകും. രാഷ്ട്രകവി ഗോവിന്ദപൈ പുരസ്‌കാരം മഞ്ചേശ്വരത്തെ പ്രമുഖ യക്ഷഗാന കലാകാരനും എഴുത്തുകാരനുമായ ഡോ. കെ രമാനന്ദ ബനാരിക്ക് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ്‌  അതോറിറ്റി ചെയർമാൻ ഡോ. സി സോമശേഖർസമ്മാനിക്കും. 50,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ്‌ അവാർഡ്‌.   Read on deshabhimani.com

Related News