കയ്യാർ സ്‌മാരകം റാഞ്ചാൻ ബിജെപി ശ്രമം



 കാസർകോട്‌ സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും തുക നീക്കിവച്ച ബദിയഡുക്കയിലെ മഹാകവി കയ്യാർ കിഞ്ഞണ്ണ റൈ സ്‌മാരകം ഹൈജാക്ക്‌ ചെയ്യാൻ ബിജെപി ശ്രമം.   കേരള,  കർണാടക സർക്കാർ സംയുക്ത പദ്ധതിയായാണ്‌ ബദിയടുക്കയിൽ സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചത്‌. കർണാടകം ഒരു കോടിയും കേരളം 40 ലക്ഷവും ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷവുമാണ്‌ നീക്കിവച്ചത്‌.        കവിയുടെ കുടുംബം 30 സെന്റ്‌ ഭൂമി  ജില്ലാ പഞ്ചായത്തിന് വിട്ടുനൽകി. ഇവിടെ സ്‌മാരകം നിർമിക്കാൻ ജില്ലാ പഞ്ചായത്ത്‌ വിശദ പദ്ധതിരേഖ തയ്യാറാക്കി. ഹാബിറ്റാറ്റിനെയാണ്‌ ചുമതലപ്പെടുത്തിയത്‌. കവിയുടെ കുടുംബത്തെ ജില്ലാ പഞ്ചായത്ത്‌ ഇത്‌ അറിയിച്ചതുമാണ്‌.  ഇതിടെയാണ്‌ സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി കർണാടകയിലെ ബിജെപി സർക്കാരിന്റെ  തറക്കല്ലിടൽ.  സർക്കാരുകൾ തമ്മിൽ പാലിക്കേണ്ട സമാന്യമര്യാദ പോലും പാലിക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല.  കവിയുടെ കുടുംബം മറ്റൊരിടത്ത്‌ നൽകിയ 30 സെന്റ്‌ ഭൂമിയിലാണ്‌ സ്‌മാരകം നിർമിക്കുന്നത്‌. ബിജെപി കർണാടക അധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ നിർദേശപ്രകാരമാണ്‌  കവിയുടെ പേരിൽ പരിഹാസ്യമായ രാഷ്‌ട്രീയക്കളി.   തറക്കല്ലിടൽ പരിപാടി സംസ്ഥാന സർക്കാരിനെയൊ ജില്ലാ പഞ്ചായത്തിനെയോ സംഘാടകർ അറിയിച്ചിട്ടുമില്ല.   Read on deshabhimani.com

Related News