കുട്ടികൾക്ക്‌ ഒപ്പരം കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌

പള്ളിക്കര റെഡ് മൂൺ ബീച്ചിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിച്ച ഒപ്പരം പരിപാടി പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു


 പള്ളിക്കര ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഒപ്പരം' എന്ന പേരിൽ പള്ളിക്കര റെഡ് മൂൺ ബീച്ചിൽ ഭിന്നശേഷി സംഗമവും കലാമേളയും സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്നായി ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും  പരിപാടിയിൽ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി. ശ്രീലത അധ്യക്ഷയായി.  എം അബ്ദുൾ റഹിമാൻ, ഷക്കീല ബഷീർ, ലക്ഷ്മി തമ്പാൻ,  പി യൂജിൻ,സി വി. സുരേഷ് എന്നിവർ സംസാരിച്ചു.  കെ സീത സ്വാഗതവും കെ ആർ ലതാകുമാരി നന്ദിയും പറഞ്ഞു. ഭിന്ന ശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ  സ്പെഷ്യൽ എഡ്യൂക്കേറ്റർ അജേഷ് ക്ലാസെടുത്തു. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സുഭാഷ് അറുകരയും സംഘവും നാടൻപാട്ടും അവതരിപ്പിച്ചു.    Read on deshabhimani.com

Related News