കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ലാത്ത മുന്നേറ്റം



  കാസർകോട്‌ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക്  28ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജില്ലയിലെ പ്രധാനപ്പെട്ട ക്യാമ്പസുകളിൽ മിക്ക സീറ്റിലും എസ്‌എഫ്ഐ എതിരില്ലാതെ ജയിച്ചു.  എളേരിത്തട്ട്‌ ഇ കെ നായനാർ ഗവ. കോളേജ്‌, കരിന്തളം ഗവ. കോളേജ്, കാലിച്ചാനടുക്കം എസ്‌എൻഡിപി, പള്ളിപ്പാറ ഐഎച്ച്ആർഡി, മടിക്കൈ ഐഎച്ച്ആർഡി കോളേജുകളിൽ   മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. പെരിയ അംബേദ്കർ കോളേജിൽ മുഴുവൻ മൈനർ സീറ്റിലും എസ്‌എഫ്‌ഐക്ക്‌ എതിരില്ല.  മുന്നാട് പീപ്പിൾസിൽ ഒരു മേജർ സീറ്റിലും പത്ത് മൈനർ സീറ്റിലും എതിരില്ലാതെ ജയിച്ചു. പടന്നക്കാട്‌ നെഹ്‌റുകോളേജിൽ എഴ് മൈനർ സീറ്റിലും ഉദുമ ഗവ. കോളേജിൽ ഒരു മേജർ സീറ്റിലും നാല് മൈനർ സീറ്റിലും സികെ നായർ കോളേജിൽ ഒരു മേജർ സീറ്റിലും മൂന്ന് മൈനർ സീറ്റിലും എസ്‌എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ഇടുക്കി എൻജിനീയറിങ്‌ കോളേജിൽ ധീരജിന്റെ ജീവനെടുത്ത കെഎസ്‌യു ക്രിമിനൽ രാഷ്ട്രീയത്തിനും അതിന് കുടപിടിക്കുന്ന എംഎസ്‌എഫിനും വിദ്യാർഥികൾ നൽകിയ തിരിച്ചടിയാണ്‌ ഈ വിജയമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News